ഓപ്പറേഷന് തൂഫാന് 2.0 വിളക്കുടി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം
September 29, 2026
‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം 28/09/2026 നു മലപ്പുറം എ.ആർ.നഗർ ഗ്രാമപഞ്ചായത്തിൽ വെച്ച് രാവിലെ 11 .00 മണിയ്ക്ക് ബഹു.കേരള ആഭ്യന്തര വകുപ്പ് മന്ത്രി നിർവ്വഹിക്കുന്നതിന്റെ ഭാഗമായി വിളക്കുടി ഗ്രാമപഞ്ചായത്ത് തല ‘ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതി’ യുടെ ഉത്ഘാടനം വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മഞ്ജു.വി.എം തൂഫാൻ 2 .0 പതാക ഉയർത്തി നിർവ്വഹിക്കുകയുണ്ടായി. വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.സജീവ്.ജെ യുടെ അധ്യക്ഷതയിൽ യോഗം ചേരുകയും ഓപ്പറേഷൻ തൂഫാൻ 2 .0 പദ്ധതിയുടെ ഭാഗമായുള്ള പ്രതിജ്ഞ കുന്നിക്കോട് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ശ്രീ.ചന്ദ്രമോഹന് ചൊല്ലിക്കൊടുത്തു. വിളക്കുടി ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ വാരിയർ പ്രഖ്യാപനം നടത്തി ' തൂഫാൻ വാരിയർ ബാഡ്ജ്' വിതരണം നടത്തുകയുണ്ടായി. തുടർന്ന്, റിട്ടയര്‍ഡ് എക്സൈസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ. ചന്ദ്രമോഹന് ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകുകയും ചെയ്തു. ബഹു. കേരള ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല നിർവ്വഹിച്ച "ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ" സംസ്ഥാനതല ഉത്ഘാടന പരിപാടി ടി യോഗത്തിൽ ലൈവ് സ്ട്രീം നടത്തുകയുണ്ടായി. ടി യോഗത്തിൽ വിളക്കുടി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ജീവനക്കാർ, ഹരിതകർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, നിർവ്വഹണ ഉദ്യോഗസ്ഥർ, ഉൾപ്പടെ 85 ഓളം പേർ പങ്കെടുത്തു. വിളക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കുമാരി.അന്‍ഹ സാഹിബ് ജാന്‍.എന്‍ നന്ദി രേഖപ്പടുത്തി യോഗം ഉച്ചയ്ക്ക് 1 .00 മണിയ്ക്ക് അവസാനിച്ചു.