പഞ്ചായത്ത്

കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കില്‍ പത്തനാപുരം ബ്ളോക്കു പരിധിയിലാണ് വിളക്കുടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കേരള സംസ്ഥാനത്തിന്റെ കിഴക്കതിര്‍ത്തിയായ സഹ്യസാനുക്കളിലെ ആര്യങ്കാവ് കോട്ടവാസലില്‍ നിന്നും എതിര്‍ ദിശയില്‍ പടിഞ്ഞാറേ അതിര്‍ത്തിയായ അറബിക്കടലോരത്തെ കൊല്ലത്തു നിന്നും ഏകദേശം തുല്യ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വിളക്കുടി. പച്ചപുതച്ച കുന്നുകളും ചരിവുകളുമുള്ള ശാന്തസുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് വിളക്കുടി ഗ്രാമപഞ്ചായത്ത്. കൊല്ലം-ചെങ്കോട്ട മീറ്റര്‍ഗേജ് തീവണ്ടിപാതയും കൊല്ലം-(മധുര)തിരുമംഗലം ദേശീയപാത 208-ഉം (പഴയ കൊല്ലം-ചെങ്കോട്ട സംസ്ഥാനാന്തര പാത) 10 കിലോമീറ്ററോളം ദൂരം പഞ്ചായത്തിലൂടെ കടന്നു പോകുന്നു. ഐതിഹ്യ പ്രസിദ്ധിയോ പറയത്തക്ക ചരിത്ര സംഭവങ്ങളോ അവകാശപ്പെടാനില്ലാത്ത ഈ ഗ്രാമം അധിക മൊന്നും പുറത്തറിയാതെ പുനലൂര്‍ നഗരത്തിനും കൊട്ടാരക്കര പഞ്ചായത്തിനുമിടയിലായി...

മഞ്ജു.വി.എം

പ്രസിഡൻ്റ്

ജെ.സജീവ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രഹന റാഫി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനീസ റഫീക്ക്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിഷ്ണു.ബി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജയകുമാര്‍.ആര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

    കൊല്ലം ജില്ലയില്‍ പത്തനാപുരം ബ്ളോക്കില്‍പ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് വിളക്കുടി. പഞ്ചായത്തിന്റെ ആകെ വിസ്തൃതി 2143 ഹെക്ടര്‍ ആണ്. കൊല്ലം ടൌണില്‍ നിന്നും ഏകദേശം 34 കി.മി കിഴക്കുമാറി വിളക്കുടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു.  പഞ്ചായത്തിന്റെ വടക്ക് തലവൂര്‍ , പിറവന്തൂര്‍ എന്നീ പഞ്ചായത്തുകളും, കിഴക്ക് പുനലൂര്‍ മുനിസിപ്പാലിറ്റിയും തെക്ക് കരവാളൂര്‍ , വെട്ടിക്കവല, മേലില എന്നീ പഞ്ചായത്തുകളും പടിഞ്ഞാറ് തലവൂര്‍ പഞ്ചായത്തുമാണ് വിളക്കുടിയുമായി അതിര്‍ത്തി പങ്കു വയ്ക്കുന്നത്. കല്ലടയാറിന്റെ ചെറിയൊരുഭാഗം (2.25 കി.മി) പഞ്ചായത്തിന്റെ കിഴക്കുഭാഗത്തു കൂടി ഒഴുകുന്നു. സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരത്തെ അടിസ്ഥാനമാക്കി പഞ്ചായത്തിനെ ഇടനാട്ടിലാണ് പെടുത്തിയിരിക്കുന്നത്. ഭൂപ്രകൃതി അനുസരിച്ച് വിളക്കുടി പഞ്ചായത്തിനെ ഉയര്‍ന്ന സമതലം, കുത്തനെ ചെരിവ്, ഇടത്തരം ചെരിവ്, താഴ്വര എന്നിങ്ങനെ പ്രധാനമായും നാലു ഭൂരുപങ്ങളായി തിരിക്കാം. പഞ്ചായത്തിലെ ഉയര്‍ന്ന സമതലങ്ങള്‍ ഭൂരിഭാഗവും 100 മീറ്ററോ അതിനു മുകളിലോ സ്ഥിതി ചെയ്യുന്നു. ചില ഭാഗങ്ങള്‍ 80...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം